ആസ്ത്മ

ആസ്ത്മ രോഗനിര്‍ണ്ണയം

ആസ്ത്മയും ആവര്‍ത്തിക്കുന്ന ചുമയും, സമാനമായ ലക്ഷണങ്ങള്‍ക്കുള്ള പ്രവണത കാണിക്കുന്നതിനാൽ ഇവ എളുപ്പത്തി ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. ആയതിനാല്‍, യഥാര്‍ത്ഥ പ്രശ്നം സാധാരണയായി തെറ്റായി ചികിത്സിക്കപ്പെടുകയോ, ചികിത്സിക്കപ്പെടാതെ തന്നെ ഇരിക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും, അത് വിചാരപ്പെടേണ്ട കാര്യമല്ല. കാരണം, വളരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ താങ്കള്‍ക്ക് ആസ്ത്മ രോഗനിര്‍ണ്ണയം നടത്താവുന്നതാണ്.

വൈദ്യശാസ്ത്രപരമായ ചരിത്രം

താങ്കളുടെ ലക്ഷണങ്ങളെയും, മരുന്നുകളെയും, അലര്‍ജികളെയും ആരോഗ്യവുമായി ബന്ധപ്പെട്ട് താങ്ക നേരിടുന്ന മറ്റു പ്രശ്നങ്ങളെയും പറ്റി താങ്കളുടെ ഡോക്ടര്‍ക്ക് കൃത്യമായ വിവരം നൽകേണ്ടത് പ്രധാനമാണ്. ഇത് താങ്കളുടെ പ്രശ്നം ഉടനടിയും ശരിയായും രോഗ നിര്‍ണ്ണയം ചെയ്യുന്നതിന് താങ്കളുടെ ഡോക്ടറെ സഹായിക്കും.

കുടുംബ ചരിത്രം

ആസ്ത്മ സാധാരണയായി പാരമ്പര്യമായി ലഭിക്കുന്നതാണ്. ഇങ്ങനെ, താങ്കളുടെ കുടുംബത്തിന്‍റെ വൈദ്യശാസ്ത്ര ചരിത്രത്തെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് പ്രധാനമാണ്, താങ്കളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരിക്കുന്നതുപോലെ. അല്പം കൂടി ആഴത്തില്‍ നിങ്ങളുടെ പ്രശ്നത്തിലേക്കു നോക്കുന്നതിനും ആസ്ത്മയുണ്ടോ എന്ന് താങ്കളെ പരിശോധിക്കേണ്ട ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിനും ഇത് താങ്കളുടെ ഡോക്ടറെ സഹായിക്കും.

ശാരീരിക പരിശോധനയും പരിശോധനകളും

മിക്ക രോഗ നിര്‍ണ്ണയങ്ങളും വൈദ്യശാസ്ത്ര ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമ്പോ തന്നെ, പ്രശ്നത്തെക്കുറിച്ചും നൽകേണ്ട ചികിത്സയെക്കുറിച്ചും ഉറപ്പു വരുത്തുന്നതിന്, താങ്കളുടെ ഡോക്ടര്‍ ഒരു ശ്വസന പരിശോധനയും കൂടി ശുപാര്‍ശ ചെയ്തേക്കാവുന്നതാണ്.

പീക്ക്-ഫ്ളോ മീറ്റര്‍ പരിശോധന

താങ്കളുടെ ശ്വാസകോശത്തിന്‍റെ ശക്തി നിശ്ചയിക്കുവാ സഹായിക്കുന്ന, ചെറിയതും കൈയില്‍ പിടിക്കാവുന്നതുമായ ഒരു ഉപകരണമാണ് ഒരു പീക്ക്-ഫ്ളോ മീറ്റര്‍. താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്; ആ ഉപകരണത്തിനുള്ളിലേക്ക് ഊതുക, താങ്കളുടെ ശ്വാസകോശങ്ങള്‍ എത്രമാത്രം ശക്തമാണെന്ന് അതു താങ്കള്‍ക്കു കാണിച്ചു തരും.

സ്പൈറോമെട്രി പരിശോധന

താങ്കളുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയതിനും പരിശോധനക്കും ശേഷം, താങ്കള്‍ക്ക് ആസ്ത്മ ഉള്ളതായി ഡോക്ടര്‍ക്ക് സംശയമുണ്ടെങ്കി താങ്കളുടെ ശ്വാസകോശ ശേഷി നിര്‍ണ്ണയിക്കുന്നതിന് അദ്ദേഹം/അവര്‍ ഒരു സ്പൈറോമെട്രി പരിശോധന നടത്തിയേക്കാം. താങ്കളുടെ ശ്വാസകോശങ്ങള്‍ക്ക് പിടിച്ചു നിര്‍ത്തുവാ കഴിയുന്ന വായുവിന്‍റെ അളവും ശ്വാസകോശങ്ങളി നിന്ന് എത്ര നന്നായി വായു പുറത്തേക്കും അകത്തേക്കും ചലിക്കുന്നുവെന്നും സ്പൈറോമീറ്റര്‍ അളക്കുന്നു. ഫലങ്ങള്‍ മൂല്യങ്ങളായും ഒരു ഗ്രാഫായിട്ടും പ്രത്യക്ഷപ്പെടുന്നു.

രണ്ടു പരിശോധനകളും താങ്കള്‍ക്ക് ആസ്ത്മയുള്ളപ്പോഴുള്ള താങ്കളുടെ പുരോഗതി നിര്‍ണ്മയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുമ്പോ തന്നെ, 6 വയസ്സി താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അവ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല. ആയതിനാല്‍, താങ്കളുടെ കുട്ടിയുടെ ആസ്ത്മ പ്രാരംഭ ദശയിലും ശരിയായും നിര്‍ണ്ണയിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് താങ്ക ശിശുരോഗ വിദഗ്ദ്ധനോടൊപ്പം അടുത്തു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആസ്ത്മ ഒരു ചെറു പ്രായം മുതല്‍ നിയന്ത്രിക്കുന്നതിന്, ട്രിഗറുകള്‍ കണ്ടെത്തുന്നതിനും, ലക്ഷണങ്ങള്‍ക്കു വേണ്ടി നോക്കുന്നതിനും, കുട്ടിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും താങ്ക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Please Select Your Preferred Language