കുട്ടികളിലെ ആസ്ത്മ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
ഒരു കുട്ടിക്ക് ആസ്ത്മ ഉണ്ടെന്നു നിര്‍ണ്ണയിക്കുമ്പോള്‍, മാതാപിതാക്കളുടെ മനസ്സ് ഒരു കൂട്ടം ചോദ്യങ്ങളെ നേരിടും - എന്തുകൊണ്ട് എന്‍റെ കുട്ടി? എന്‍റെ കുട്ടി സ്വാഭാവികമായി വളരുമോ? എന്‍റെ കുട്ടിക്ക് അവരുടെ പ്രിയപ്പെട്ട എല്ലാ കായികവിനോദങ്ങളും കളിക്കുവാനാകുമോ? എന്നാല്‍ ആസ്ത്മയെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. പ്രശ്നത്തെയും, ലക്ഷണങ്ങളെയും,ട്രിഗറുകളെയും, ചികിത്സകളെയും കുറിച്ചുള്ള സമഗ്രമായ ഒരു മനസ്സിലാക്കലുണ്ടെങ്കില്‍, താങ്കളുടെ കുട്ടിക്ക്ആ രോഗ്യകരവും സ്വാഭാവികവുമായ ഒരു ജീവിതം ഉണ്ടാകത്തക്കവിധത്തില്‍, താങ്കളുടെ കുട്ടിയുടെ ആസ്ത്മ നിയന്ത്രണത്തിന്‍കീഴ് നിലനിര്‍ത്തുന്നതിന് അങ്ങേയറ്റം എളുപ്പമാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.) യുടെ അഭിപ്രായത്തില്‍, ലോകമാകമാനമുള്ള കുട്ടികള്‍ക്കിടയിലുള്ള ഏറ്റവും ധാരണമായ ശ്വസന പ്രശ്നമാണ് ആസ്ത്മ. ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ട്, അത്ന ന്നായി കൈകാര്യം ചെയ്യുന്നുമുണ്ട്. അതുകൊണ്ട്, നിങ്ങള്‍ ഒറ്റക്കല്ല.പൊതുവെയുള്ള വിശ്വാസത്തിനു വിപരീതമായി, കുട്ടികളിലുള്ള ആസ്ത്മ മുതിര്‍ന്നവരില്‍ കാണുന്ന അതേ ആസ്ത്മ അല്ല. പ്രായപൂര്‍ത്തിയായവര്‍ ശ്വാസതടസ്സം, വലിവ്, ചുമ, നെഞ്ചില്‍ മുറുക്കം എന്നിങ്ങനെയുള്ള ആസ്ത്മയുടെ തനതായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, കുട്ടികള്‍ ഇതേ തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ആസ്ത്മക്കാരായ മിക്ക കുട്ടികള്‍ക്കുംചുമയായിരിക്കും എടുത്തു കാണിക്കപ്പെടുന്ന ലക്ഷണം. നിലനില്ക്കുന്ന ചുമ (3-4 ആഴ്ചകളിലേറെ നീണ്ടു നില്ക്കുന്ന ഒന്ന്) കുട്ടികളിലെ ആസ്ത്മയുടെ ഒരു സൂചനയാവാം. ശരിയായ ചികിത്സയും മാനേജ്മെന്‍റും കൊണ്ട്, ആസ്ത്മ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സാധിക്കുമെന്ന്ഓ ര്‍ക്കേണ്ടത് പ്രധാനമാണ്, അതായത് ഒരു കുട്ടി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന എന്തും താങ്കളുടെ കുട്ടിക്ക്ചെ യ്യുവാനാകുമെന്നര്‍ത്ഥം.
ആസ്ത്മ പൂര്‍ണ്ണമായും ചികിത്സിക്കാവുന്നതാണ്, അതിനാല്‍ താങ്കളുടെ കുട്ടിയുടെ ആസ്ത്മയെയും വളര്‍ച്ചയെയും കുറിച്ച് താങ്കള്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. ഇന്‍ഹേലറുകള്‍ ആണ് ആസ്ത്മ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. മരുന്നുകള്‍ നേരിട്ട് ശ്വാസകോശങ്ങളിലെത്തുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറഞ്ഞിരിക്കുന്നതിനുമായി, അവ ഇന്‍ഹേലറുകള്‍ വഴി നല്കപ്പെടുന്നു. രണ്ടു തരത്തിലുള്ള ആസ്ത്മ മരുന്നുകളുണ്ട് -കണ്‍ട്രോളറുകളും റിലീവറുകളും. ലക്ഷണങ്ങളും ആക്രമണങ്ങളും തടയുന്നതിന് ദീര്‍ഘകാലയളവിലേക്കാണ് കണ്‍ട്രോളറുകള്‍ ഉപയോഗിക്കുന്നത്. കണ്‍ട്രോളറുകള്‍ ഉടനടിയുള്ള ആശ്വാസം നല്കുന്നില്ലെന്നത് ഓര്‍ക്കേണ്ടത് പ്രധാനമാണ്. റിലീവറുകള്‍ ഉടനടി ആശ്വാസം പ്രദാനം ചെയ്യുന്നതും ഒരു ആസ്ത്മ ആക്രമണത്തിന്‍റെ സമയത്ത് ഉപയോഗിക്കുന്നതുമാണ്. കണ്‍ട്രോളറുകള്‍ പതിവായി ഉപയോഗിക്കുന്നത് റിലീവര്‍ മരുന്നുപയോഗിക്കേണ്ടി വരുന്നതിന്‍റെ ആവശ്യകത കുറക്കുവാന്‍ സഹായിക്കുന്നു. താങ്കളുടെ കുട്ടിക്ക് ആസ്ത്മ ഉണ്ടെങ്കില്‍, താങ്കള്‍ ശ്രദ്ധ ചെലുത്തേണ്ടതുള്ള ചില കാര്യങ്ങളുണ്ട്: താങ്കളുടെ കുട്ടിയുടെ ആസ്ത്മ ട്രിഗറുകള്‍ തിരിച്ചറിയുകയും അവ ഒഴിവാക്കുകയും ചെയ്യുക താങ്കളുടെ കുട്ടിയുടെ ലക്ഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് താങ്കളുടെ കുട്ടിയുടെ ശിശുരോഗ വിദഗ്ദ്ധന്‍റെ അഭിപ്രായം തേടുക താങ്കളുടെ കുട്ടിക്കു വേണ്ടി തയ്യാറാക്കപ്പെട്ട ആസ്ത്മ പ്രവര്‍ത്തന പദ്ധതി പാലിക്കുക. ഇന്‍ഹേലറുകളും മറ്റു മരുന്നുകളും എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടതെന്ന് പഠിക്കുകയും താങ്കളുടെ കുട്ടിയെ പഠിപ്പിക്കുകയും ചെയ്യുക ചിന്താക്കുഴപ്പം ഒഴിവാക്കുന്നതിന്, കണ്‍ട്രോളര്‍ ഇന്‍ഹേലറും റിലീവര്‍ ഇന്‍ഹേലറും ലേബല്‍ ചെയ്യുക. താങ്കളുടെ കുട്ടി സ്കൂളിലോ, പാര്‍ക്കിലോ, മറ്റു യാത്രകളിലോ അവന്‍ / അവള്‍ എവിടെയാണു പോകുന്നുതെങ്കിലും എല്ലായ്പ്പോഴും അവന്‍റെ / അവളുടെ റിലീവര്‍ ഇന്‍ഹേലര്‍ ഒപ്പം കൊണ്ടു നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക. അവന്/ അവള്‍ക്ക് മനസ്സിലാകത്തക്ക രീതിയില്‍, താങ്കളുടെ കുട്ടിക്ക് ആസ്ത്മ എന്താണെന്നത്എ ളുപ്പമുള്ള തരത്തില്‍ വിശദീകരിച്ചു കൊടുക്കുക. ഇന്‍ഹേലറുകള്‍ അവനെ / അവളെ എപ്രകാരം സഹായിക്കും എന്നും ആസ്ത്മയുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങള്‍ അവന് / അവള്‍ക്ക് എപ്രകാരം ഒഴിവാക്കുവാന്‍ സാധിക്കുമെന്നും താങ്കള്‍ വിശദീകരിച്ചാല്‍ അതും സഹായകമായിരിക്കും. ഒരു ആസ്ത്മ ആക്രമണം ഉണ്ടാകുന്ന പക്ഷം, താങ്കള്‍ ചെയ്യേണ്ടതായ ആദ്യത്തെ സംഗതി ശാന്തമായിരിക്കുകയും എല്ലാം ശരിയാകുമെന്ന് താങ്കളുടെ കുട്ടിയെ ധൈര്യപ്പെടുത്തുകയുമാണ്. ഇതു ചെയ്യുന്ന സമയത്ത്, ആക്രമണത്തെ മറികടക്കുവാന്‍ താങ്കളുടെ കുട്ടിയെ സഹായിക്കുന്നതിനാവശ്യമായ അടിയന്തര നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക താങ്കളുടെ കുട്ടിയുടെ ആസ്ത്മയെ സംബന്ധിച്ച് കുടുംബത്തെയും, പരിചരണം നല്കുന്നവരെയും, സ്കൂളിനെയും അറിയിക്കുകയും, ആസ്ത്മ പ്രവര്‍ത്തന പദ്ധതി അവരുമായി പങ്കുവക്കുകയും അവര്‍ക്ക്താ ങ്കളുടെ അടിയന്തര ബന്ധപ്പെടല്‍ വിവരങ്ങള്‍ നല്കുവാന്‍ മറക്കാതിരിക്കുകയും ചെയ്യുക എന്നിരുന്നാലും ചെയ്യേണ്ടതായ ഏറ്റവും പ്രധാനപ്പെട്ട കാര്യം, താങ്കളുടെ കുട്ടിയെ ഒരു കുട്ടിയായിരിക്കുന്നതില്‍ നിന്ന് തടയാതിരിക്കുകയാണ്. താങ്കളുടെ കുട്ടിക്ക് നൃത്തം ചെയ്യുകയോ, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ, നീന്തുകയോ ആയോധന കലകള്‍ അഭ്യസിക്കുകയോ വേണമെങ്കില്‍, അവരെ അതിനനുവദിക്കുക. താങ്കളുടെ കുട്ടിക്ക് ആസ്ത്മ ഉണ്ടെന്നതുകൊണ്ടു മാത്രം,അവര്‍ക്ക് രസം-നിറഞ്ഞ ഒരു കുട്ടിക്കാലം ഉണ്ടാകുകയില്ലെന്ന് അര്‍ത്ഥമില്ല.