ആസ്ത്മ

ആസ്ത്മയെക്കുറിച്ച്

യഥാര്‍ത്ഥത്തി, ഉത്ക്കണ്ഠപ്പെടുവാനുള്ള യാതൊന്നും ഇല്ലെങ്കിലും, ഭയത്തിനും ഉത്ക്കണ്ഠക്കും പ്രചോദനമാകുന്ന ഒരു അവസ്ഥയാണ് ആസ്ത്മ. ലളിതമായി പറഞ്ഞാല്‍, ശ്വാസകോശങ്ങളിലെ വായുപാതകളെ ബാധിക്കുന്ന ഒരു ശ്വസന പ്രശ്നമാണ് ആസ്ത്മ. എന്താണു സംഭവിക്കുന്നതെന്നാല്‍ ചില സമയത്ത് ഈ വായുപാതകള്‍ ചില പദാര്‍ത്ഥങ്ങളോട് പ്രതികരിക്കുകയും, അവയ്ക്കു ചുറ്റുമുള്ള പേശികള്‍ മുറുകുവാ കാരണമാകുകയും ചെയ്യുന്നു; അതു കാരണം ഈ വായുപാതകള്‍ ഇടുങ്ങിയതായിത്തീരുകയും ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടേറിയതാക്കുകയും ചെയ്യുന്നു. ഇത് വായുപാതകളുടെ ആവരണം (ലൈനിംഗ്) അമിതമായി കഫം ഉൽപാദിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം, അത് വായുപാതകളെ കൂടുതല്‍ ചുരുക്കുവാനുള്ള പ്രവണതയുണ്ടാക്കുന്നു. ഇവയെല്ലാം കേള്‍ക്കുമ്പോ സംഭ്രമജനകമായി തോന്നുന്നു, എന്നാല്‍ അത് അത്ര വലിയ കാര്യമല്ല.

"സാധാരണമായ ഒരു സജീവ ജീവിതം നയിക്കുന്നതില്‍ നിന്ന് സ്വയം പിന്നോട്ടു വലിക്കേണ്ട ആവശ്യമില്ല"

അതുകൊണ്ട്, ആസ്ത്മ തുടര്‍ച്ചയായുള്ളതാണോ അതോ അത് വരികയും പോകുകയും ചെയ്യുന്നതാണോ? കാലാവസ്ഥാനുസൃതമായ (സീസണല്‍) ആസ്ത്മ എന്നു വിളിക്കപ്പെടുന്ന ഒരു അവസ്ഥയുണ്ട്, അതില്‍ ഒരു ഋതുവില്‍ താങ്കളുടെ ലക്ഷണങ്ങ കൂടുത വഷളായേക്കാവുന്നതും എന്നാ വേറൊരു ഋതുവി പ്രകടമേ ആകാതെ ഇരിക്കാവുന്നതുമാണ്. പ്രകടമായ കാരണങ്ങളൊന്നുമില്ലാതെ വെറുതെ വരികയും പോകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ആസ്ത്മ എന്ന ഒരു തെറ്റിദ്ധാരണ ഇതു സൃഷ്ടിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘമായ ഒരു കാലയളവിലേക്ക് ആസ്ത്മ താങ്കളോടൊപ്പം നിലനില്ക്കുന്നു. പക്ഷേ ഒരിക്കല്‍ ആസ്ത്മയെക്കുറിച്ച്‌ താങ്ക കൂടുത അറിഞ്ഞുകഴിഞ്ഞാ, ആസ്ത്മ കൈകാര്യം ചെയ്യുന്നതും ഒരു ആസ്ത്മ ആക്രമണം പ്രതീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഓരോ വ്യക്തിയുടെയും ആസ്ത്മ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. താങ്കൾ ഓര്‍ത്തിരിക്കേണ്ടതുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആസ്ത്മ വിജയകരമായി മാനേജ് ചെയ്യുന്ന, താങ്കളെപ്പോലെ അനേകം ആളുകളുണ്ടെന്നതാണ്. ലോകമെമ്പാടുമായി ഏകദേശം 300 ദശലക്ഷം ആളുകള്‍ക്ക് ആസ്ത്മ ഉണ്ടെന്നും, അതില്‍ 25 മുത 30 ദശലക്ഷം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, ഇതൊരു സാധാരണമായ അവസ്ഥയാണ്, തീര്‍ച്ചയായും താങ്കള്‍ ഒറ്റക്കല്ല.

വീഡിയോ: ഐസ് ക്രീമിനെയും ആസ്ത്മയിന്മേലുള്ള അതിന്‍റെ ഫലങ്ങളെയും കുറിച്ച് ഡോ. കുമാര്‍ സംസാരിക്കുന്നു

നിര്‍ഭാഗ്യവശാ, ആസ്ത്മക്ക് പ്രതിവിധി ഇല്ലാതിരിക്കുമ്പോ തന്നെ, താങ്കള്‍ക്ക് ആസ്ത്മ ഉണ്ടെന്നത് താങ്കള്‍ക്ക് മിക്കവാറും മറക്കുവാ സാധിക്കുന്ന വിധത്തി, അതിന്‍റെ ലക്ഷണങ്ങ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട്, താങ്കള്‍ക്ക് ആസ്ത്മ ഉണ്ടെന്നതുകൊണ്ടു മാത്രം സാധാരണമായ ഒരു സജീവ ജീവിതം നയിക്കുന്നതിൽ നിന്ന് താങ്കള്‍ക്ക് സ്വയം പിന്നിലേക്കു പോകേണ്ട ആവശ്യമില്ല. സിനിമാ വ്യവസായത്തിലും, ബിസിനസ് ലോകത്തും, കായിക വിനോദ മേഖലയില്‍ പോലും ആസ്ത്മ ഉള്ളതായ അനേകം പ്രമുഖ വ്യക്തിത്വങ്ങളുണ്ട്, എന്നാല്‍ സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതില്‍നിന്ന് അത്‌ അവരെ തടഞ്ഞിട്ടില്ല.

ആസ്ത്മ ട്രിഗറുകള്‍

ഒരു ട്രിഗര്‍ എന്നത് ആസ്ത്മ ലക്ഷണങ്ങ കൂട്ടുന്നതും ആസ്ത്മ ആക്രമണത്തിലേക്ക് നയിക്കുന്നതുമായ, വായുപാതകളെ അസ്വസ്ഥമാക്കുന്ന എന്തുമാകാം - പൊടിയിലെ സൂക്ഷ്മ ജീവിക മുത ഡിയോഡറന്‍റുകൾ വരെ. പൊതുവെയുള്ള വിശ്വാസത്തിനു വിപരീതമായി, ഒരു ആസ്ത്മ ആക്രമണം പ്രതീക്ഷിക്കുക സാധ്യമാണ്, വിശേഷിച്ചും താങ്കള്‍ക്ക് ട്രിഗറുകള്‍ തിരിച്ചറിയുവാന്‍ കഴിയുമെങ്കില്‍. എന്നിരുന്നാലും, ഓരോരുത്തരുടെയും ആസ്ത്മ വ്യത്യസ്തമാണെന്നും, അതുകൊണ്ട് അവരുടെ ട്രിഗറുകളും അതുപോലെ വ്യത്യസ്തമായിരിക്കുമെന്നും, ഓര്‍ക്കേണ്ടത് പ്രധാനമാണ്. താങ്കളുടെ ആസ്ത്മ ട്രിഗറുകള്‍ അറിയുന്നത് താങ്കളുടെ ആസ്ത്മ ആക്രമണങ്ങൾ പ്രവചിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആസ്ത്മയെ വരുതിയില്‍ നിര്‍ത്തുന്നതിനും താങ്കളെ സഹായിക്കും.

 

ചിലപ്പോള്‍ ട്രിഗറുകൾ തിരിച്ചറിയുന്നത് എളുപ്പമായിരിക്കാം, എന്നാല്‍ മറ്റു ചിലപ്പോൾ അങ്ങനെയായിരിക്കണമെന്നില്ല. എന്നിരുന്നാലും, താങ്കളുടെ ട്രിഗറുകള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുന്നതിന് താങ്കളുടെ ഡോക്ടര്‍ക്ക് താങ്കളെ സഹായിക്കുവാൻ സാധിക്കുകയും, അവയെ ഒഴിവാക്കുവാന്‍ താങ്കളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുകയും ചെയ്യാവുന്നതാണ്.

 

ഏറ്റവും സാധാരണമായ ആസ്ത്മ ട്രിഗറുകളില്‍ ചിലവ ഇവയാണ് - (ഇത് സചിത്രമായ ഒരു പട്ടിക ആയിരിക്കും)

പൊടിയിലെ സൂക്ഷ്മ ജീവികള്‍ - മെത്തകളിലെയും, കര്‍ട്ടനുകളിലെയും, മൃദു കളിപ്പാട്ടങ്ങളിലെയും പൊടിയില്‍ വളരുന്ന സൂക്ഷ്മ ജീവികള്‍.

പൂമ്പൊടി - പുഷ്പിക്കുന്ന ചെടികൾ സാധാരണയായി പൂമ്പൊടി സ്വതന്ത്രമാക്കുന്നു, ഇത് ചിലയാളുകള്‍ക്ക് ട്രിഗർ ആയേക്കാം.

സിഗററ്റ് പുകയും വായുവിനെ മലിനീകരിക്കുന്ന വസ്തുക്കളും – കരിമരുന്നിൽ നിന്നുമുള്ള പുകയും, പുറന്തള്ളപ്പെടുന്ന ധൂമങ്ങളും, സിഗററ്റ് പുകയും ഒരു ആസ്ത്മ ആക്രമണത്തിനു പ്രേരകമാകാം.

അരുമ മൃഗങ്ങളും പക്ഷികളും - അരുമകളുടെ മുടി, തൂവലുകള്‍, ഉമിനീര്, രോമം ഇവ ആസ്ത്മക്ക് ഒരു ട്രിഗറാവാം

ജോലിയുമായി ബന്ധപ്പെട്ട ട്രിഗറുകള്‍ - അച്ചടി ശാലകൾ, പെയിന്‍റ് ഫാക്ടറികൾ, ആഭരണ നിര്‍മ്മാണം, ക്വാറികള്‍ ആദിയായവയിൽ ജോലി ചെയ്യുന്നതാവാം താങ്കളുടെ ആസ്ത്മയുടെ കാരണം

ജലദോഷവും വൈറസുകളും - സ്വയം ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നത് ആസ്ത്മ ആക്രമണങ്ങളെ അകറ്റി നിര്‍ത്തും.

മരുന്ന് - ചില മരുന്നുകൾ താങ്കളുടെ ശരീരത്തോട് വളരെ മോശമായി പ്രതികരിച്ചേക്കാം. അതുകൊണ്ട്, താങ്കളുടെ എല്ലാ മരുന്നുകളെയും പറ്റി താങ്കളുടെ ഡോക്ടറെ അറിയിക്കുക.

വ്യായാമം - താങ്കളെ സ്വയം നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ് വ്യായാമം. എന്നിരുന്നാലും, ചില ആളുകള്‍ക്ക് ശാരീരിക അഭ്യാസങ്ങളും ഒരു ആസ്ത്മ ആക്രമണത്തിന്‍റെ കാരണമായേക്കാം.

ഭക്ഷണം - ആസ്ത്മ ഉള്ള എല്ലാവര്‍ക്കും കര്‍ശനമായ ഭക്ഷണക്രമം ആവശ്യമില്ല, എന്നാല്‍ ചിലര്‍ക്ക് പാല്‍, നുരയുള്ള പാനീയങ്ങൾ, അണ്ടിവര്‍ഗ്ഗങ്ങൾ എന്നിവപോലെ ചില ഭക്ഷണങ്ങളോട് അലര്‍ജി ഉണ്ടായേക്കാം.

കാലാവസ്ഥ - പെട്ടെന്നുള്ള താപവ്യതിയാനങ്ങളും ആസ്ത്മക്ക് ഒരു ട്രിഗർ ആവാം

പൂപ്പലുകളും ഫംഗസുകളും - ഈര്‍പ്പമുള്ള ഭിത്തികൾ, അഴുകുന്ന ഇലകൾ, ഫംഗസുകൾ എന്നിവയുമായുള്ള സമ്പര്‍ക്കം ആസ്ത്മയുടെ ട്രിഗറുകളായി അറിയപ്പെടുന്നു.

ശക്തമായ വികാരങ്ങള്‍ - പിരിമുറുക്കം താങ്കളുടെ ശരീരത്തെ പോരാട്ട മുറയിലേക്ക് കൊണ്ടുപോകുകയും, അതുകൊണ്ട് ഒരു ആസ്ത്മ ട്രിഗറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഹോര്‍മോണുകൾ - ഹോര്‍മോണുകൾ സ്ത്രീകളിൽ ഒരു ആസ്ത്മ ട്രിഗറായേക്കാം. ചിലര്‍ക്ക് യൗവനാരംഭത്തിനു തൊട്ടു മുമ്പും, അവരുടെ ആര്‍ത്തവ ചക്രത്തിലും, ഗര്‍ഭത്തിലും ആസ്ത്മ ആക്രമണങ്ങള്‍ അനുഭവപ്പെടുന്നു.

കൊതുകു തിരികള്‍, റൂം ഫ്രെഷ്നറുകൾ, ശുദ്ധീകരണ ഉൽപ്പന്നങ്ങൾ - ഇവയിൽ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ താങ്കളുടെ വായുപാതകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ഒരു ആസ്ത്മ ആക്രമണം ആരംഭിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു.

For more information on the use of Inhalers, click here

Please Select Your Preferred Language