ശ്വസിക്കുന്നയാൾ

എന്തുകൊണ്ടാണ് ഇന്‍ഹേലറുകൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കുന്നത്

ലോകത്തെമ്പാടും, സിറപ്പുകളെയും ഗുളികകളെയും അപേക്ഷിച്ച് ഇന്‍ഹേലറുകൾ ആസ്ത്മയും സി.ഒ.പി.ഡി. യും പോലെയുള്ള ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.  

ഇന്‍ഹേലറുകൾ ഉപയോഗിക്കുമ്പോൾ, ഏതാനും സെക്കന്‍റുകള്‍ക്കുള്ളിൽ മരുന്ന് അതിന് പ്രവര്‍ത്തിക്കേണ്ട കൃത്യമായ സ്ഥാനത്ത്, അതായത് ശ്വാസകോശത്തിലെ വായുപാതകളിൽ നേരിട്ട് എത്തുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. നേരേ മറിച്ച്, ഗുളികകളും സിറപ്പുകളും ആദ്യം വയറ്റിലെത്തേണ്ടതുണ്ട്, അതായത് അവ ആദ്യം വയറിലും രക്തവാഹിനിയിലും എത്തുകയും, പിന്നീടു മാത്രം ശ്വാസകോശങ്ങളിലെത്തുകയും ചെയ്യുന്നു. അങ്ങനെ, അവ ഉടനടിയുള്ള ആശ്വാസം നൽകുന്നില്ല.   

അതിലുപരി, ഇന്‍ഹേലർ മരുന്ന് പ്രശ്നമുള്ള പ്രദേശത്ത് നേരിട്ടെത്തുന്നതിനാൽ അത്, ഗുളികകളുടെയും സിറപ്പുകളുടെയും ഡോസിനേക്കാള്‍ അളവു ഗണ്യമായി കുറച്ചു മാത്രം എടുത്താൽ മതിയാവും.  . 

അനേകം ആളുകള്‍ ചിന്തിക്കുന്നതിനു വിപരീതമായി, ഇന്‍ഹേലറുകള്‍ക്ക് ഏറ്റവും കുറച്ചു പാര്‍ശ്വ ഫലങ്ങളേ ഉള്ളൂ, കാരണം മരുന്ന് വളരെ ചെറിയ ഒരു അളവില്‍ മാത്രമാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. 

അതുകൊണ്ട്, താങ്കള്‍ക്കോ താങ്കളുടെ കുട്ടിക്കോ ഉത്ക്കണ്ഠ കൂടാതെ ഇന്‍ഹേലറുകൾ ഉപയോഗിക്കുവാനും താങ്കള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന എന്തും തുടര്‍ന്നും ചെയ്യുവാനും സാധിക്കും. 

Please Select Your Preferred Language