ആസ്ത്മ

ആസ്ത്മ ആക്രമണം

താങ്കള്‍ ഒരു ട്രിഗറുമായി സമ്പര്‍ക്കത്തിൽ വരുമ്പോൾ ആസ്ത്മ ആക്രമണം ഉണ്ടായേക്കാം. വായു പാതകള്‍ക്കു ചുറ്റുമുള്ള പേശികൾ പെട്ടെന്ന് മുറുകുകയും വായുപാതകളുടെ ആവരണത്തിൽ (ലൈനിംഗ്) നിന്ന് അമിതമായി കഫം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം
താങ്കളുടെ ലക്ഷണങ്ങൾ ഉടനടി വഷളാകുന്നതിന് കാരണമാകുന്നു. ഒരു ആസ്ത്മ ആക്രമണത്തിന്‍റെ
ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്:
 ശ്വാസതടസ്സം
 വലിവ്
 കടുത്ത ചുമ
 നെഞ്ചില്‍ വലിഞ്ഞുമുറുകൽ
 ഉത്ക്കണ്ഠ
ലക്ഷണങ്ങള്‍ നേരത്തേ തന്നെ തിരിച്ചറിയുന്നതിലൂടെ, താങ്കള്‍ക്ക് ഒരു ആസ്ത്മ ആക്രമണം
നിര്‍ത്തുന്നതിനോ, അത് വഷളാകുന്നതില്‍ നിന്നും പ്രതിരോധിക്കുന്നതിനോ സാധിക്കും. ഒരു കടുത്ത
ആസ്ത്മ ആക്രമണം ജീവന് ഭീഷണിയുയര്‍ത്തുന്ന ഒരു അടിയന്തര ഘട്ടം ആയേക്കാം.

ഒരു ആസ്ത്മ ആക്രമണത്തിന്‍റെ സമയത്ത് എന്തു ചെയ്യണം?
താങ്കള്‍ താങ്കളുടെ കണ്‍ട്രോളർ ഇന്‍ഹേലർ മരുന്നുകൾ ക്രമമായി എടുക്കുകയാണെങ്കിൽ, താങ്കള്‍ക്ക്
ഒരു ആസ്ത്മ ആക്രമണം വരാനുള്ള സാധ്യതകൾ വളരെ കുറവാണ്. താങ്കള്‍ക്കോ താങ്കളുടെ
ചുറ്റുമുള്ള ആര്‍ക്കെങ്കിലുമോ ഒരു ആസ്ത്മ ആക്രമണം ഉണ്ടാകുമ്പോൾ ചെയ്യേണ്ടതായ ഒന്നാമത്തെ
കാര്യം ശാന്തമായിരിക്കുകയും വിശ്രമിക്കുകയും, അതിനുശേഷം ഈ ചുവടുകൾ പിന്തുടരുകയുമാണ്.
 നിവര്‍ന്നിരിക്കുകയും താങ്കളുടെ വസ്ത്രങ്ങൾ അയച്ചിടുകയും ചെയ്യുക.
 യാതൊരു താമസവുമെന്യേ താങ്കളുടെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള റിലീവർ ഇന്‍ഹേലർ
എടുക്കുക.
 റിലീവര്‍ ഇന്‍ഹേലർ ഉപയോഗിച്ച് 5 മിനിട്ടുകള്‍ക്കു ശേഷവും താങ്കള്‍ക്ക് ആശ്വാസം
ലഭിക്കുന്നില്ലെങ്കില്‍, താങ്കളുടെ ഡോക്ടർ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം റിലീവർ ഇന്‍ഹേലറിന്‍റെ
മറ്റു ഇന്‍ഹേലർ ഡോസുകൾ എടുക്കുക.
 എന്നിട്ടും ആശ്വാസം ഇല്ലെങ്കില്‍, താങ്കളുടെ ഡോക്ടറെ വിളിക്കുകയോ താമസം കൂടാതെ
ഏറ്റവുമടുത്തുള്ള ആശുപത്രി സന്ദര്‍ശിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഒരു ഡോക്ടറുടെ
അഭിപ്രായം ആരായാതെ റിലീവര്‍ ഇന്‍ഹേലർ ഡോസ് അധികത്തിൽ എടുക്കരുത്.
താങ്കള്‍ക്കോ താങ്കളുടെ ചുറ്റുമുള്ള ആര്‍ക്കെങ്കിലുമോ ചുവടെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ, ഉടനടി
ഏറ്റവുമടുത്തുള്ള ആശുപത്രി സന്ദര്‍ശിക്കേണ്ടത് പ്രധാനമാണ്:
 നിറം മാറിയ (നീല അല്ലെങ്കില്‍ ഗ്രേ) ചുണ്ടുകളോ, മുഖമോ, നഖങ്ങളോ
 ശ്വസിക്കുന്നതിന് അങ്ങേയറ്റം പ്രയാസം
 സംസാരിക്കുന്നതിനോ നടക്കുന്നതിനോ പ്രയാസം
 ശ്വസിക്കുന്നതിനുള്ള പ്രയാസം കാരണമുണ്ടായ തീവ്രമായ ഉത്ക്കണ്ഠയോ ഭീതിയോ
 നെഞ്ചു വേദന
 ത്വരിത നാഡിമിടിപ്പും വിളറിയതും വിയര്‍ത്തതുമായ മുഖവും

ആസ്ത്മ ആക്രമണം കുറഞ്ഞതിനു ശേഷം, എല്ലാ ഭാവി ആക്രമണങ്ങളും തടയുന്നതിനു വേണ്ടി
താങ്കളുടെ ആസ്ത്മ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച് താങ്കളുടെ ഡോക്ടറോട് അഭിപ്രായം തേടുക. 

Please Select Your Preferred Language