സി.ഒ.പി.ഡി

ലക്ഷണങ്ങള്‍-

സി.ഒ.പി.ഡി. യുടെ പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നത് ലളിതമാണ്. ഏറ്റവും സാധാരണമായ ചിലവയില്‍ ഇവ ഉള്‍പ്പെടുന്നു - 

 

  • ഇടയ്ക്കിടെയുണ്ടാകുന്ന കിതപ്പ് / ശ്വാസതടസ്സം, വിശേഷിച്ചും വ്യായാമത്തിനു ശേഷം

  • നീണ്ടു നില്ക്കുന്ന  അല്ലെങ്കില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ചുമ

  • ശ്ലേഷ്മ (കഫം) ഉല്പാദനം 

 

മേല്പറഞ്ഞ ലക്ഷണങ്ങള്‍ കാലം ചെല്ലുന്തോറും വഷളാകുന്നു. പ്രാരംഭത്തില്‍തന്നെ ചികിത്സിച്ചില്ലെങ്കില്‍, വസ്ത്രം മാറ്റുകയോ, കഴിക്കുകയോ, ഒരു ഭക്ഷണം ഒരുക്കുകയോ പോലെയുള്ള ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും സി.ഒ.പി.ഡി. ശ്വാസതടസ്സം  ഉണ്ടാക്കാം. ചിലപ്പോള്‍, ശ്വസനത്തിന് ഒരു അധിക പ്രയത്നം ആവശ്യമായി വരികയും താങ്കളുടെ ശരീരഭാരം സ്ഥിരമായി കുറയുകയും താങ്കള്‍ കൂടുതല്‍ അവശനാ(യാ)കുന്നുവെന്ന് താങ്കള്‍ കണ്ടെത്തുകയും ചെയ്തേക്കാം.