സി.ഒ.പി.ഡി

സി.ഒ.പി.ഡി. ചികിത്സിക്കുന്നത് (ചികിത്സ)

സി.ഒ.പി.ഡി. ക്ക് രോഗസൗഖ്യം ഇല്ല, എന്നാല്‍ അതിനെ നിയന്ത്രണത്തിന്‍ കീഴില്‍ നിര്‍ത്തുവാന്‍  താങ്കളെ സഹായിക്കുവാന്‍ കഴിയുന്ന ചികിത്സകള്‍ അതിനുണ്ട്; താങ്കള്‍ക്ക് സി.ഒ.പി.ഡി. ഉണ്ടെന്നതുകൊണ്ടു മാത്രം താങ്കള്‍ക്ക് നിറവുള്ള ഒരു ജീവിതം നയിക്കുവാന്‍ സാധിക്കുകയില്ലെന്ന് അര്‍ത്ഥവുമില്ല. ശരിയായ മരുന്നുകളും, ഉചിതമായ ഭക്ഷണക്രവും ജീവിതശൈലീ മാറ്റങ്ങളും കൊണ്ട് താങ്കള്‍ക്ക് എളുപ്പത്തില്‍ സി.ഒ.പി.ഡി. മാനേജ് ചെയ്യുവാന്‍ സാധിക്കും.     

 

a) പുകവലിയോട് അരുത് പറയുക

 

താങ്കള്‍ പുകവലിക്കുന്ന ഒരാളാണെങ്കില്‍, പുകവലി നിര്‍ത്തുക. താങ്കള്‍ വരുത്തേണ്ട ഏറ്റവും പ്രധാനമായ ജീവിതശൈലീമാറ്റം ഇതാണ്. താങ്കള്‍ക്ക് എത്ര കാലമായി ആ ശീലം ഉണ്ടായിരുന്നുവെങ്കിലും, പുകവലിയില്‍ നിന്ന് അകന്നു നില്ക്കുന്നത്, ശ്വാസകോശ കോശജാലങ്ങള്‍ക്കുള്ള കോട്ടം കുറയ്ക്കുന്നു. ഇപ്പോള്‍, താങ്കളെ പുകവലി നിര്‍ത്തുന്നതിനു സഹായിക്കുവാന്‍ കഴിയുന്ന ഉല്പന്നങ്ങളുണ്ട്. ഇവയെപ്പറ്റി താങ്കളുടെ ഡോക്ടര്‍ക്ക് താങ്കളോടു പറയുവാന്‍ സാധിക്കും.  

 

b) ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍ ഒഴിവാക്കുക

 

പുകവലിക്കുന്നതു കൂടാതെ, പുകവലിക്കുന്നയാളില്‍ നിന്നു ലഭിക്കുന്ന പരോക്ഷ പുകയും രാസ ധൂമങ്ങളും പൊടിയും പോലെയുള്ള താങ്കളുടെ ശ്വാസകോശങ്ങളെ അസ്വസ്ഥമാക്കുന്ന മറ്റു ഘടകങ്ങളുണ്ടാവാം, അവ ഒഴിവാക്കേണ്ടതാണ്.  

 

c) ശരിയായ മരുന്ന് ക്രമമായി എടുക്കുക

 

മരുന്നുകള്‍ക്ക് ലക്ഷണങ്ങള്‍ കുറക്കുവാനും ആളിക്കത്തലുകളുടെ (രോഗം മൂര്‍ച്ഛിക്കല്‍) എണ്ണം കുറക്കുവാനും സാധിക്കും. സി.ഒ.പി.ഡി. മരുന്നുകള്‍ 2 തരത്തില്‍ വായുപാതകളെ സഹായിക്കുന്നു - അവയെ വിസ്താരമുള്ളതാക്കുകയും നീര്‍ക്കെട്ട് കുറക്കുകയും. സി.ഒ.പി.ഡി. ക്കുള്ള ഏറ്റവും പുതിയ എല്ലാ മരുന്നുകളും വളരെയധികം ഫലപ്രദവും, താങ്കളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായകവുമാണ്. മിക്ക മരുന്നുകളും ഒരു ഇന്‍ഹലേഷന്‍ രൂപത്തില്‍ ലഭ്യമാണ് -  ഇന്‍ഹേലറുകള്‍ കൂടുതല്‍ സുരക്ഷിതമായതിനാല്‍. ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു വ്യക്തി മരുന്ന് ക്രമമായി (ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം) എടുക്കേണ്ടതാണ്. 

 

ചിലപ്പോള്‍, രക്തത്തിലെ ഓക്സിജന്‍റെ അളവ് താഴുവാന്‍ സി.ഒ.പി.ഡി. കാരണമായേക്കാം. അതിനെക്കുറിച്ച് താങ്കള്‍ ഉത്ക്കണ്ഠപ്പെടുന്നതിനു മുമ്പ്, സപ്ലിമെന്‍റല്‍ ഓക്സിജനുപയോഗിച്ച് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്.  

 

d) പ്രതിരോധ കുത്തിവയ്പ്പുകള്‍

സി.ഒ.പി.ഡി. ഉള്ള ആളുകള്‍ക്ക് ശ്വാസകോശ അണുബാധകള്‍ പിടിപെടുവാനുള്ള സാധ്യത കൂടുതലാണ്, അതുകൊണ്ട് എല്ലാ വര്‍ഷവും താങ്കള്‍ ഒരു ഫ്ളൂ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത് ആവശ്യമായേക്കാം.

Please Select Your Preferred Language